Section

malabari-logo-mobile

ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുയര്‍ത്തുന്ന വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

HIGHLIGHTS : The Union Ministry of Health has said that the Delta Plus variant is a worrying variant

ന്യൂഡല്‍ഹി: കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുയര്‍ത്തുന്ന വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെല്‍റ്റ പ്ലസ് ആശങ്കയുള്ള വകഭേദമല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റ നേരത്തെയുള്ള നിലപാട്. ഇത് തിരുത്തിയാണ് പുതിയ അറിയിപ്പ്.

അതേസമയം, കേരളത്തിലും ഡെല്‍റ്റാ പ്ലസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് ആദ്യമായി ഈ വകഭേദം സ്ഥിരീകരിക്കുന്നത്. പത്തനംതിട്ടയിലെ നാല് വയസുകാരന്റെ സ്രവം ഡല്‍ഹി CSIR-IGIG യില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കോട്ടയം ഐസിഎച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ വാര്‍ഡില്‍ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

കേരളത്തിലുള്ളത് കോവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വകഭേദമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാധാരണഗതിയില്‍ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് രോഗം വ്യാപിക്കുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതല്‍ പത്ത് പേര്‍ക്ക് വരെ രോഗം പരത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!