Section

malabari-logo-mobile

സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്സിന്‍ കൂടി അനുവദിച്ചു

HIGHLIGHTS : The state has been allotted an additional 2.27 lakh doses of vaccine

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭ്യമായത്. കോവാക്സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്. അതില്‍ എറണാകുളത്തെ വാക്സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്.

ഇതുകൂടാതെ 900 കോള്‍ഡ് ബോക്സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്സുകള്‍ വീതം എത്തിയിട്ടുണ്ട്.

sameeksha-malabarinews

വാക്സിന്‍ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് കോള്‍ഡ് ബോക്സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ കേടാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ വാക്സിനുകള്‍ സൂക്ഷിക്കാനാണ് കോള്‍ഡ് ബോക്സുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ ജില്ലാ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളില്‍ നിന്ന് വാക്സിന്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 5 ലിറ്ററിന്റേയും 20 ലിറ്ററിന്റേയും കോള്‍ഡ് ബോക്സുകളുമാണുള്ളത്. 20 ലിറ്ററിന്റെ കോള്‍ഡ് ബോക്സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!