Section

malabari-logo-mobile

‘ഡെലിബാന്‍’: ചിപ്‌സുകള്‍ക്ക് സ്വന്തം ബ്രാന്‍ഡ് ഒരുക്കി കുടുംബശ്രീ

HIGHLIGHTS : 'Deliban': Kudumbashree has created its own brand for chips

കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി കുടുംബശ്രീ. ‘ഡെലിബാന്‍’ എന്ന പേരിലാണ് ചിപ്സ് വിഭവങ്ങള്‍ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തില്‍ 35 ഓളം യൂണിറ്റുകളെയാണ് ബ്രാന്‍ഡിങിലേക്ക് കൊണ്ടുവരുന്നത്.

പിന്നീട് മറ്റ് യൂണിറ്റുകളെയും പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി 15 ബ്ലോക്കുകളിലെയും സംരംഭകരെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങളെ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജറിലേക്ക് (എസ്.ഒ.പി) മാറ്റുകയും പാക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഏകീകരണം ഉറപ്പാക്കുകയും ചെയ്യും.

sameeksha-malabarinews

ബാര്‍ കോഡ് സംവിധാനവും ഒരുക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. അതിനായി സംസ്ഥാന മിഷനിലേക്ക് ഫണ്ടിനായുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. അത് അംഗീകരിക്കുന്നതോടുകൂടി പദ്ധതി നിലവില്‍ വരും. ആദ്യഘട്ടത്തില്‍ കായവറുത്തതാണ് ‘ഡെലിബാന്‍’ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുക. പിന്നീട് കപ്പ, ചക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ചിപ്സും വിപണിയിലെത്തിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!