Section

malabari-logo-mobile

‘ ഒരാള്‍ക്കല്ലേ പുരസ്‌കാരം നല്‍കാനാകൂ’; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ

HIGHLIGHTS : 'Only one person can be awarded'; Devananda congratulates Tanmaya

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ.

ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ എന്ന് ദേവനന്ദ പറഞ്ഞു. മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ അഭിനന്ദിക്കുന്നതായും ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ദേവനന്ദയുടെ പ്രതികരണം.

sameeksha-malabarinews

കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്‌സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. എന്നാല്‍ ജൂറി ദേവനന്ദയെ പരിഗണിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.

മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി സംവിധായകന്‍ വിജി തമ്പിയും രംഗത്തെത്തിയിരുന്നു. ബാലതാരം ദേവനന്ദയുടേത് ഉള്‍പ്പെടെയുള്ളവരുടെ മികച്ച അഭിനയം എന്നാല്‍ ചിത്രത്തെ ജൂറി ബോധപൂര്‍വം അവഗണിച്ചെന്ന് ബിജി തമ്പി വിമര്‍ശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!