ബാലി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞ് ഇന്‍ഡൊനീഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ജസ്റ്റിന്‍ വിക്കിക്ക് ദാരുണാന്ത്യം. പരിശീലനത്തിനിടെ ബാര്‍ബെല്‍ ഉയര്‍ത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു.
ഭാരം താങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ജസ്റ്റിനെ പിറകില്‍ നില്‍ക്കുന്നയാള്‍ താങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജസ്റ്റിന്‍ വീഴുന്നതും ബാര്‍ബെല്‍ ഷോള്‍ഡറില്‍ നിന്ന് കഴുത്തിലേക്ക് നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


