ഒമിക്രോണ്‍; ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിച്ചിരുന്നു. ഞായറാഴ്ച, ഡല്‍ഹിയില്‍ 290 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top