Section

malabari-logo-mobile

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

HIGHLIGHTS : Defendant arrested in Karipur gold smuggling case

കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവരുള്‍പ്പെട്ട കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. നിരവധി ക്രിമിനൽകേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽപ്പണ-സ്വർണ്ണക്കടത്ത് മാഫിയ തലവനായ കൊടുവള്ളി സൂഫിയാന്റെ ബന്ധുവായ നെല്ലാംകണ്ടി ആലപ്പുറായി സമീറലി (34) എന്ന കാസുവാണ് പിടിയിലായത്. ഞായര്‍ പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളംവഴി ദുബായിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

സ്വര്‍ണക്കടത്തിന് കസ്റ്റംസ് പിടികൂടി കൊഫേപോസെ കേസില്‍ രണ്ട് മാസത്തോളം സൂഫിയാനൊടൊപ്പം ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സ്വര്‍ണക്കവര്‍ച്ചയ്ക്കായി സൂഫിയാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വാട്‌സപ്പ് ഗ്രൂപ്പില്‍ ഇയാളും അംഗമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം എസ്.പി.  സുജിത്ത്ദാസ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട് , സത്യൻ മാനാട്ട് അസീസ് കാര്യോട്ട് , ഉണ്ണി മാരാത്ത്, സജ്ഞിവ്. കോഴിക്കോട് സിറ്റി ക്രൈം സ്കോ ഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ,  സതീഷ് നാഥ്, ദിനേശ് കുമാർ എന്നിവരാണ് കേസ്സന്വേഷിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!