Section

malabari-logo-mobile

സണ്ണി ലിയോണിക്ക് ബിജെപി മന്ത്രിയുടെ മുന്നറിയിപ്പ്; മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ നീക്കണം

HIGHLIGHTS : BJP minister warns Sunny Leone; The video should be removed within three days

ഭോപാല്‍: സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ മധുബന്‍ മേം രാധിക നാച്ചെയ്‌ക്കെതിരെ ബിജെപി മന്ത്രി. ആല്‍ബം മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കുകയും അണിയറപ്രവര്‍ത്തകര്‍ മാപ്പു പറയുകയും ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പറഞ്ഞു. ഗാനരംഗം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തും എന്ന് ആരോപിച്ചാണ് നരോത്തം മിശ്ര രംഗത്തെത്തിയത്.

ചില ആളുകള്‍ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. അത്തരം അപലപനീയമായ ഒരു ശ്രമമാണ് മധുബന്‍ മേ രാധിക നാച്ചെ എന്ന ആല്‍ബം. സണ്ണി ലിയോണ, ഷരീബ്, തോഷി എന്നിവര്‍ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ട് നീക്കം ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കും- നരോത്തം മിശ്ര പറഞ്ഞു. മാ രാധയെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വീഡിയോ വ്രണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ഡിസംബര്‍ 22ന് യുട്യൂബില്‍ റിലീസ് ചെയ്ത് മ്യൂസിക് ആല്‍ബത്തിനതിരെ മഥുരയിലെ പുരോഹിതനാമ്രും രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ ന#ത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെചുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെട്ടു. 1960-ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന സിനിമയില്‍ മുഹമ്മദ് റാഫി ആലപിച്ച് ഗാനത്തിന്റെ റീമേക്കാണ് ഇത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!