Section

malabari-logo-mobile

ദില്ലി തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ്ങ് കണക്കുകള്‍ പുറത്തുവിടാത്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കെജ്‌രിവാള്‍

HIGHLIGHTS : ന്യൂദല്‍ഹി: : ഇന്നലെ പൂര്‍ത്തീകരിച്ച ദില്ലി നിയമസഭാ

ന്യൂദല്‍ഹി: : ഇന്നലെ പൂര്‍ത്തീകരിച്ച ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിങ് കണക്കുകള്‍ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഞെടപ്പിക്കുന്നതാണെന്ന് അരവിന്ദ് കെജരിവാള്‍.
ട്വീറ്ററിലാണ് കെജിരവാള്‍ തന്റെ ആശങ്ക പങ്കുവെച്ചത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ്ങ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നായിരുന്നു ട്വീറ്ററിലൂടെ കെജരിവാള്‍ ചോദിച്ചത്.
ഇന്നലെ പോളിങ്ങ് കഴിഞ്ഞപ്പോള്‍ 61 .85 ശതമാനം പോളിങ്ങ് നടന്നുവെന്നാണ് അനൗദ്യോദികമായി കമ്മീഷന്‍ വ്യക്താവ് പറഞ്ഞത്. എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോളും അന്തിമകണക്കുകള്‍ ഔദ്യോഗികമായി കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാധാരണഗതിയില്‍ ഈ കണക്ക് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പുറത്തുവിടായിരുന്നു.

കൂടാതെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്തുതന്നെയാണങ്ങിലും തങ്ങള്‍ക്ക് സീറ്റിന്റെ കാര്യത്തില്‍ കുത്തനെയുള്ള വര്‍ദ്ധനനയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നുമുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!