താനൂരില്‍ റോഡ് നവീകരണത്തിനിടെ മതിലിടിഞ്ഞ് തൊഴിലാളി മരിച്ചു

rajan
രാജന്‍

താനൂര്‍ താനൂര്‍ ചിറക്കിലനടുത്ത് റോഡ് നവീകരണപ്രവൃത്തിക്കിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. വടകര സ്വദേശി കുറിഞ്ഞിലിയോട്
മീത്തലെ കണ്ണിപ്പൊയില്‍
രാജന്‍(56) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പൂരപ്പുഴ മുതല്‍ തിരൂര്‍ താഴേപ്പാലം വരെയുള്ള റോഡ് വീതികൂട്ടി ഡ്രൈനേജ് അടക്കം നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈനേജിന്റെ പണിക്കിടെ രാജന്‍ കുനിഞ്ഞ് നിന്ന് കേബിളുകള്‍ നീക്കുമ്പോള്‍ തൊട്ടടുത്ത മതില്‍ ഇടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ – സന്ധ്യ, മകള്‍ – അവിഷ്ണ

Share news
error: Content is protected !!
Scroll to Top