Section

malabari-logo-mobile

ദില്ലി ചലോ മാർച്ച് തൽക്കാലം നിർത്തി വെയ്ക്കാൻ തീരുമാനം; കർഷകർ അതിർത്തിയിൽ തുടരും

HIGHLIGHTS : Delhi Chalo March decided to stop for the time being; Farmers will remain at the border

ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് തൽകാലം നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. തൽക്കാലംകർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയിൽ കർഷകർ തുടരുമെന്നുമാണ് തീരുമാനം. കൂടുതൽകർഷകരെ അതിർത്തിയിലേക്ക് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾഅറിയിച്ചിരിക്കുന്നത്. ശുഭ് കരൺ സിംഗിൻ്റെ മരണത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെകേസ് എടുക്കണം. നടപടികൾ തുടങ്ങാതെ യുവ കർഷകൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനോസംസ്കരിക്കാനോ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഇതിനിടെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു. ഹിസാറിലാണ്കർഷകർക്ക് നേരെ കണ്ണീർവാതക പ്രയോഗം നടന്നത്. ഹരിയാനയിൽ ദില്ലി ചലോ മാർച്ചിനിടെയായിരുന്നുസംഘർഷം. ഇതിനിടെ കര്‍ഷക സമരത്തിൽ പൊതുതാല്പര്യ ഹര്‍ജിയുമായി സിഖ് ചേംബർ ഓഫ് കൊമേഴ്സ്സുപ്രീം കോടതിയില്‍ ഹർജി നൽകി. കർഷകരുടെ ആവശ്യങ്ങൾ തീര്‍പ്പാക്കാന്‍ കോടതി ഇടപെടണമെന്നാണ്ആവശ്യം. പൊലീസ് നടപടിയിൽ കേസ് എടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നുംഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ചിനിടെ 63 കാരനായ ഭട്ടിൻഡ സ്വദേശി ദർശൻസിംഗിന് ജീവൻ നഷ്ടമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദർശൻ സിംഗ് മരിച്ചത്. ഇന്നലെ രാത്രിഖനൗരി അതിർത്തിയിൽ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ദില്ലി ചലോ മാർച്ചിനിടെ മരിക്കുന്ന മൂന്നാമത്തെ കർഷകനാണ് ദർശൻ സിംഗ്. പ്രതിഷേധത്തിനിടെ മരിച്ച യുവ കർഷകൻ ശുഭ് കരൺ സിംഗിൻ്റെ കുടുംബം പഞ്ചാബ് സർക്കാരിന്റെ ഒരുകോടി നഷ്ടപരിഹാരം നിരസിച്ചു. മകന് നീതിയാണ് വേണ്ടത്. നീതിക്ക്‌ പകരം വയ്ക്കാൻ ഒരുകോടിരൂപയ്ക്കോ കുടുംബാംഗങ്ങളിൽ ഒരാൾക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി. ബുധനാഴ്ച മരിച്ച ശുഭ് കരൺ സിംഗിന്റെ മൃതദേഹം പട്യാല സർക്കാർ മെഡിക്കൽ കോളജ്മോർച്ചറിയിലാണുള്ളത്. പോസ്റ്റ്‌ മോർട്ടം നടത്താൻ പോലും കർഷക സംഘടനകൾ അനുവദിച്ചിട്ടില്ല. ശുഭ് കരൺസിംഗിൻ്റെ മരണത്തിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!