Section

malabari-logo-mobile

ബൈജു രവീന്ദ്രനെ പുറത്താക്കാൻ നിക്ഷേപകരുടെ വോട്ട്

HIGHLIGHTS : Investors vote to oust Baiju Ravindran

ബംഗ്ളൂരു : ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ ബൈജു രവീന്ദ്രനെപുറത്താക്കാൻ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകർ. പ്രോസസ് എൻവി, പീക് എക്സ്‍വി എന്നീ നിക്ഷേപകർബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഇവർക്ക് പുറമേ മറ്റ്ചില നിക്ഷേപകർ കൂടി ബൈജു രവീന്ദ്രനെതിരെ വോട്ട് ചെയ്തുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്

ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാർ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു. കൂകിവിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിസിലടിച്ചും ഇവർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ട്.

sameeksha-malabarinews

യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ബൈജൂസ് വാർത്താക്കുറിപ്പും പുറത്തിറക്കി. അന്തിമഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാലഉത്തരവുണ്ട്.ഇജിഎമ്മിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബൈജൂസ് കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പിന്നാലെയാണ്  നിക്ഷേപകരിൽ ഒരുവിഭാഗം പേർ ഇന്ന് എക്സ്ട്രാ ഓർഡിനറി ജനറൽ യോഗം വിളിച്ചത്. കമ്പനിയിൽ 30% ഓഹരിയുള്ളനിക്ഷേപകർ ബൈജു രവീന്ദ്രനടക്കമുള്ള നിലവിലെ ഡയറക്ടർ ബോർഡിനെതിരെ ദേശീയ കമ്പനി കാര്യട്രൈബ്യൂണലിനെ സമീപിച്ചുവെന്ന് യോഗത്തിൽ അറിയിച്ചുകമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ബൈജുരവീന്ദ്രന് സാധിക്കില്ലെന്നാണ് ഹർജിയിലുളളത്. ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് നടത്തണം, റൈറ്റ്‍സ്ഇഷ്യൂ ചെയ്യാനുള്ള അവകാശം ഇപ്പോഴത്തെ ഉടമകളിൽ നിന്ന് എടുത്ത് മാറ്റണം, ബൈജു രവീന്ദ്രനെ സിഇഒസ്ഥാനത്ത് നിന്ന് മാറ്റണം  തുടങ്ങിയ ആവശ്യങ്ങളാണ് നിക്ഷേപകർ മുന്നോട്ട് വെക്കുന്നത്. കമ്പനിയിൽഫൊറൻസിക് ഓഡിറ്റ് നടത്തിയാൽ ഇതിന്‍റെ റിപ്പോർട്ട് കോടതിയിൽ അടക്കം സമർപ്പിക്കാൻ കഴിയും. യോഗത്തിൽ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ പങ്കെടുത്തിട്ടില്ല

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!