Section

malabari-logo-mobile

ഡിസംബര്‍ ആറ്‌; സമകാലിക ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനം

HIGHLIGHTS : 1992 ഡിസംബര്‍ ആറ്‌ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ മതേതരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്ത ദിവസം. മതേതര ഇന്ത്യക്കേറ്റ ആ മഹാദുരന്തം നടന്നിട്ട്‌ ഇന്...

Untitled-1 copy1992 ഡിസംബര്‍ ആറ്‌ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ മതേതരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്ത ദിവസം. മതേതര ഇന്ത്യക്കേറ്റ ആ മഹാദുരന്തം നടന്നിട്ട്‌ ഇന്ന്‌ ഇരുപത്തിരണ്ട്‌ ആണ്ട്‌ പിന്നിടുന്നു. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ത്ത്‌ വര്‍ഗീയമായി വേര്‍തിരിച്ച്‌ രാഷ്ട്രീയനേട്ടം കൊയ്യാ്‌ന്‍ നടത്തിയ നീചമായ നീക്കം ഇന്ത്യന്‍ മതേതരത്തിനേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച്‌ ഡോ. ബി ആര്‍ അംബേദ്‌ക്കറുടെ ഓര്‍മ്മ ദിനത്തില്‍ സംഘപരിവാര്‍ അഞ്ചൂറ്‌ വര്‍ഷത്തോളം പഴക്കമുള്ള പള്ളി പൊളിച്ചിട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളാരും ശിക്ഷിക്കപ്പെട്ടിട്ടുപോലുമില്ല. ഇതെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രാജ്യത്ത്‌ വര്‍ഗീയ ധ്രുവീകരണത്തിന്‌ ആക്കം കൂട്ടി. മത സഹോദര്യത്തിന്റെ അടയാളങ്ങളായിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്വേഷത്തിന്റെയും പകയുടെയും പുക പലപ്പോഴും ഉയര്‍ന്നു.

sameeksha-malabarinews

മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്ത്യ കണ്ട ഏറ്റവു കടുത്ത ദുരന്തമായി വിലയിരുത്തപ്പെട്ട ഈ സംഭവത്തിന്റെ ഓര്‍മദിനത്തെ മതേതര സംഘടനകള്‍ വര്‍ഗീയതയ്‌ക്കെതിരായ ചെറുത്തു നില്‍പ്പ്‌ പരിപാടികളുമായി ആചരിക്കുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!