താനൂരില്‍ ബിജെപി ശിവസേന സംഘര്‍ഷം ഒരാള്‍ക്ക്‌ വെട്ടേറ്റു

താനൂര്‍ :കളരിപ്പടിയില്‍ ബിജെപി ശിവസേന സംഘര്‍ഷം ശിവസേന പ്രവര്‍ത്തകന്‌ വെട്ടേറ്റു. കളരിക്കല്‍ ഒരിക്കേരി അനില്‍കുമാറി(35)നാണ്‌ വെട്ടേറ്റത്‌. വെള്ളിയാഴ്‌ച രാത്രി എട്ടരമണിയോടെ ബൈക്കിലെത്തിയ ആറോളം ബിജെപി പ്രവര്‍ത്തകരാണ്‌ ആക്രമണത്തിന്‌ പിന്നില്‍.

ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അനില്‍കുമാര്‍ തൊട്ടടുത്ത കടിയിലേക്ക്‌ ഓടികയറിയെങ്ങിലും കടക്കുള്ളിലിട്ടും വെട്ടുകയായിരുന്നു. ഈ കടയും തകര്‍ത്തിട്ടുണ്ട്‌. ആക്രമത്തില്‍ അനില്‍കുമാറിന്റെ കാലിന്‌ സാരമായി പരിക്കേറ്റു. അനില്‍കുമാര്‍ ശബരിമലക്ക്‌ പോകാന്‍ മാലയിട്ട സാമിയാണ്‌.
ഇതിനിടെ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി. ഇയാളെ പോലീസിന്‌ കൈമാറി. വള്ളിക്കുന്ന്‌ സ്വേദശി വിജേഷാണ്‌ പിടിയിലായത്‌.

വെള്ളിയാഴ്‌ച രാവിലെ ബിജെപി നേതാവ്‌ അറമുഖനുമായി അനില്‍കുമാര്‍ വാക്ക്‌ തര്‍ക്കമുണ്ടായിരുന്നു. ഇതാണ്‌ ആക്രമണത്തിന്‌ കാരണമായതെന്ന്‌ സംശയിക്കപ്പെടുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ സ്ഥലത്ത്‌ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top