Section

malabari-logo-mobile

കോഴിക്കോട്ട്‌ ചുംബനസമരം ഡിസംബര്‍ 7ന്‌

HIGHLIGHTS : മൊഫ്യൂസല്‍ ബസ്റ്റാന്റ്‌ പരിസരത്താണ്‌ സമരം നടക്കുക.

chumbana samaramകോഴിക്കോട്‌ :സദാചാരപോലീങ്ങിെതിരെ കോഴിക്കോട്ട്‌ ചുംബനസമരത്തിന്‌ വേദിയൊരുങ്ങുന്നു. ഡിസംബര്‍ 7ന്‌ വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ സമരം നടക്കുകയെന്നാണ്‌ സംഘാടകര്‍ അറിയിച്ചിരിക്കുന്നത്‌. മൊഫ്യൂസല്‍ ബസ്റ്റാന്റ്‌ പരിസരത്താണ്‌ സമരം നടക്കുക.കിസ്‌ ഇന്‍ ദി സട്രീറ്റ്‌ എന്നാണ്‌ പരിപാടിക്ക്‌ പേരിട്ടിരിക്കുന്നത്‌

ആണ്‍കോയ്‌മ തെരുവുകള്‍ സ്‌ത്രീകളെയും ലൈംഗികന്യൂനപക്ഷങ്ങളെയും എന്നും അകറ്റിനിര്‍ത്തുന്നുവെന്നും സദാചാര പോലീസിങ്ങ്‌ ആണാധികാര പ്രയോഗങ്ങളാണെന്നും സമരത്തിന്റെ സംഘാടകര്‍ പറഞ്ഞു.
പ്രണയികള്‍, സ്‌ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുതലായവര്‍ക്ക്‌ പരസ്‌പരം സമ്മതപ്രകാരം ചുംബനം കൈമാറുന്നതിനും പരസ്‌പരം ഇടപഴകുന്നതിനും സദാചാര പോലീസിന്റെ സമ്മതം കതോര്‍ക്കേണ്ടതില്ലെന്നും ഇവര്‍ പറഞ്ഞു, ഇത്‌ ഒരു മതത്തിനെതിരയുമാള്ള സമരമല്ലെന്നും ഇവര്‍ വ്യക്തമാക്കി.

sameeksha-malabarinews

സമരത്തിന്‌ പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും നിരവധി സാസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!