ചാലിയം: കടുക്ക ബസാറില്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി കല്ലുമ്മക്കായ വ്യാപാരിക്ക് ഗുരുതര പരിക്ക്. കടുക്കബസാര്‍ ജംഗ്ഷനില്‍ കല്ലുമ്മക്കായ കച്ചവടം നടത്തുന്ന വട്ടപ്പറമ്പ് വടക്കൊടിത്തറ ചെമ്പകത്തറക്കല്‍ അഷ്‌റഫ് (ബാവു-50)നാണ് പരിക്കേറ്റത്.
ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ അഷ്റഫ് കല്ലുമ്മക്കായ കച്ചവടം ചെയ്യുന്ന സ്ഥലത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള ഓടയില്‍ വീണാണ് കാര്‍ നിന്നത്.
പരിക്കേറ്റ അഷ്‌റഫിനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കാര്‍ ബേപ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




