ആഘോഷങ്ങളും കളിചിരികളുമില്ലാതെ പ്രവേശനോത്സവം

 പരപ്പനങ്ങാടി:ചിറമംഗലം  നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷങ്ങളില്ലാതെ സംഘടിപ്പിച്ചു.താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞവരില്‍ ഈ സ്‌കൂളിലെ കുട്ടിയും പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.

ഈ അധ്യായന വര്‍ഷം പുതുതായി എത്തിയവര്‍ക്കെല്ലാം ആകര്‍ഷകമായ ബാഗുകള്‍ സമ്മാനിച്ച് പുതു അതിഥികളെ വരവേറ്റു.

പ്രസ്തുത ചടങ്ങില്‍ കൗണ്‍സിലര്‍ മോഹന്‍ദാസ് മാസ്റ്റര്‍ ,പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഒ.ടി ,ഹെഡ്മിസ്ട്രസ് സുനു കെ.പി,മാനേജര്‍ കുഞ്ഞമ്മദു.പി,പി.ടി.എ ഭാരവാഹികളായ നിസാര്‍,ജലീല്‍ ,സ്റ്റാഫ് സെക്രട്ടറി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top