Section

malabari-logo-mobile

ഡിസിസി പട്ടിക; കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, ഹൈക്കമാന്റിന്റെ വിലക്ക് പരസ്യമായി ലംഘിച്ച് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും

HIGHLIGHTS : പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി നാട്ടി.

തിരുവനന്തപുരം:  കോണ്‍ഗ്രസ്സിന്റെ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവന്നതോടെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന പരസ്യപ്രതികരണമാണ് ഇരുവരും നടത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് മാത്രമല്ലചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തി താര്‍ത്തുവെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. പുനസംഘടനയുമായി ബന്ധപ്പെട്ട് അനാവിശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

sameeksha-malabarinews

ശിവദാസന്‍ നായര്‍ക്കെതിരെ എടുത്ത നടപടിയും എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിച്ചിച്ചു. രമേശ് ചെന്നിത്തലയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. വിശദീകരണം ചോദിച്ച ശേഷമാകാമായിരുന്നു നടപടിയെന്ന് രമേശ് ചെന്നിത്തല സസ്‌പെന്‍ഷന്‍ നടപടിയെ കുറിച്ചു പറഞ്ഞു. കോണ്‍ഗ്രസ്സില്‍ എല്ലാവര്‍ക്കും ഗ്രൂപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിവദാസന്‍നായരും അനില്‍കൂമാറും പ്രതികരിച്ചതിന് പിന്നാലെ അച്ചടക്ക നടപടി സ്വീകരിച്ചത് എ ഐ ഗ്രൂപ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ ഇരുഗ്രൂപ്പുകളുടെയും ഏറ്റവും മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തിലേക്ക് എത്തിയിരിക്കുകയാണ്.

പുതിയ നേതൃത്വത്തിന്റെ ഗ്രൂപ്പ് പ്രവണതയെ പൂര്‍ണ്ണമായും വെട്ടി നീക്കുമെന്ന് ആദ്യം മുതല്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് നിലപാട് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകായണ്.

നിലവില്‍ പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുപോലും മുതിര്‍ന്ന നേതാക്കള്‍ തന്നെ ലംഘിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!