മലപ്പുറത്തെ കോണ്‍ഗ്രസ്സിനെ വിഎസ് ജോയ് നയിക്കും

മലപ്പുറം:  മലപ്പുറം ഡിസിസി പ്രസിഡന്റായി കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഎസ് ജോയിയെ തിരഞ്ഞെടുത്തു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജോയ് നിലമ്പൂര്‍ എരുമമുണ്ട സ്വദേശിയാണ്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ കെപിസിസി അംഗം, കെപിസിസി ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
നിലമ്പൂര്‍ എരുമമുണ്ട വലിയപാടത്ത് വീട്ടില്‍ സേവിയര്‍- മറിയാമ്മ ദമ്പതികളുടെ മകനാണ് വിഎസ് ജോയി ഭാര്യ: ഡോ. ലയാ ജോസഫ്.

ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റാക്കണമെന്ന് ആവിശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായ സമ്മര്‍ദ്ധം നടത്തിയിരുന്നു. ഇന്നലെ മലപ്പുറത്ത് നടന്ന ഡിസിസി ഭാരവാഹികളുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് കടുത്ത വാഗ്വാദമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ യോഗത്തില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു.

Share news
error: Content is protected !!
Scroll to Top