അതിരുകളില്ലാത്ത യാത്രയുമായി പുതുതലമുറ; പരപ്പനങ്ങാടിയില്‍ നിന്നും കാശ്മീരിലേക്ക് സൈക്കിളില്‍ നാല്‍വര്‍സംഘം

യാത്രയില്‍ പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി; യാത്രകള്‍ മലയാളിയുടെ ജനസ്സുലുള്ളതാണ്. പണ്ട് ചന്ദ്രനില്‍ പോലും മലയാളി ചായക്കട നടത്തിയിരുന്നെന്ന പഴയൊരു ട്രോള്‍ എക്കാലത്തും ഹിറ്റായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

യാത്രയുടെ അനന്തസാധ്യത മനസ്സിലാക്കി ഇതാ ഒരു നാല്‍വര്‍സംഘം പരപ്പനങ്ങാടിയില്‍ നിന്നും കാശ്മീരിലേക്ക് പുറപ്പെട്ടിരിക്കുന്നു. ഈ നാലാള്‍ക്കൂട്ടം നാടുകാണാന്‍ പോകുമ്പോള്‍ ഇവര്‍ക്ക് കൂട്ടായുള്ളത് സൈക്കിളുകളാണ്.
ശനിയാഴ്ച രാവിലെ പരപ്പനങ്ങാടി പൂരപ്പുഴയില്‍ നിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഹണി.കെ ദാസ് ആണ് ഇവരുടെ യാത്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഈ നാല്‍വര്‍ സംഘത്തില്‍ രണ്ട്‌പേര്‍ വിദ്യാര്‍ത്ഥികളും, രണ്ട് പേര്‍ തൊഴിലാളികളുമാണ്. പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും തിരൂര്‍ സ്വദേശിനിയുമായ കുന്നത് സജ്‌ന, ഇതേ കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ തിരൂര്‍ സ്വദേശി മുളമുക്കില്‍ ശ്രീജിത്ത്, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും മാര്‍ബിള്‍ ജോലി ചെയ്യുന്ന തൊഴിലാളിയുമായ കുണാംപറമ്പില്‍ രഞ്ജിത്ത്, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും പെയന്റിങ്ങ് തൊഴിലാളിയുമായ അച്ചമ്പാട്ട് വിജിത് എന്നവരാണ് സൈക്കളില്‍ കാശ്മീരിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •