വള്ളിക്കുന്നില്‍ പകല്‍ വീട് നിര്‍മ്മാണം ആരംഭിക്കുന്നു

HIGHLIGHTS : Day house construction starts in Vallikunmal

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ഒലിപ്രം തിരുത്തിയില്‍ പകല്‍ വീട് യാഥാര്‍ത്ഥ്യമാകുന്നു. ഒലിപ്രം തിരുത്തി പ്രദേശത്തെ വയോജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പകല്‍ വീട് നിര്‍മ്മിക്കുക എന്നത് ഇതിനായി തിരുത്തി പ്രദേശത്തെ വയോജനസംഘം മൂന്ന് സെന്റ് ഭൂമി ഗ്രാമപഞ്ചായത്തിന് ഇഷ്ടദാനമായി നല്‍കിയിരുന്നു. ഈ സ്ഥലത്താണ് പകല്‍ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഇതിനായി തനത് ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഓഫീസ് റൂം, ഹാള്‍, വിശ്രമ കേന്ദ്രം, അടുക്കള ഉള്‍പ്പെടെയുള്ള പ്ലാന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു, പകല്‍ വീട്ടില്‍ വരുന്നവര്‍ക്ക് കെയര്‍ ടെയ്ക്കര്‍ സംവിധാനവും ഒരുക്കുന്നുണ്ട്. ലോകസഭാ ഇലക്ഷന്‍ പെരുമാറ്റ ചട്ടം മാറുന്നതോടെ ടെണ്ടര്‍ നടപടി സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!