തിരുവനന്തപുരത്തിന് യുഎന്‍ ഷാങ്ഹായ് ഗ്ലോബല്‍ അവാര്‍ഡ് ; പുരസ്‌കാരത്തിന് അര്‍ഹമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം

HIGHLIGHTS : UN Shanghai Global Award for Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് യുഎന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയില്‍ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവാര്‍ഡ് നേടിയ കോര്‍പ്പറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു .

ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് വെറൊരു നഗരവും ഈ അവാര്‍ഡിന് അര്‍ഹമായിട്ടില്ല. ഈ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ ഭരണസമിതി നിലവില്‍ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്‌കാരമെന്നും എംബി രാജേഷ് പറഞ്ഞു.

sameeksha-malabarinews

രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് എംബി രാജേഷ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!