പോലീസ് കേസ് പിന്‍വലിച്ചില്ല ; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങള മര്‍ദിച്ച് വീടിന് തീവെച്ചു

മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ച് വീടിന് തീവെച്ചു. മുന്‍പൊരിക്കല്‍ നല്‍കിയ പോലീസ് പരാതി പിന്‍വലിക്കാത്തതില്‍ അരിശം കൊണ്ടായിരുന്നു ആക്രമണം. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിലാണ് സംഭവം.

കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ പവന്‍ യാദവിനെതിരെ ശാന്തറാം ദോഹ്‌രെ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പവന്‍ യാദവിനെതിരെ കേസുമെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ശാന്തറാം തയ്യാറായില്ല. തുടര്‍ന്ന് ശാന്തറാമിനെയും സഹോദരന്‍ സന്ദീപ് ദോഹ്‌രെയേയും പവന്‍ യാദവും പത്തിലേറെ പേരടങ്ങുന്ന സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.സംഘടിച്ചെത്തിയ ഇവര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. സഹോദരങ്ങളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top