Section

malabari-logo-mobile

നിലോഫര്‍ ചുഴലികാറ്റ്‌; 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ തീരത്തെത്തും

HIGHLIGHTS : ദില്ലി: ഹുദ്‌ഹുദിനു ശേഷം ഇന്ത്യന്‍ തീരങ്ങളെ ഭീതിയിലാഴ്‌ത്തി നിലോഫര്‍ ചുഴലികാറ്റ്‌ വെള്ളിയാഴ്‌ച ഇന്ത്യന്‍ തീരത്തെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്...

Untitled-1 copyദില്ലി: ഹുദ്‌ഹുദിനു ശേഷം ഇന്ത്യന്‍ തീരങ്ങളെ ഭീതിയിലാഴ്‌ത്തി നിലോഫര്‍ ചുഴലികാറ്റ്‌ വെള്ളിയാഴ്‌ച ഇന്ത്യന്‍ തീരത്തെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിന്‌125 കിലോമീറ്റര്‍ വരെ ശക്തികൂടിയേക്കും.

അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ പശ്ചിമ തീരത്തേക്കാണ്‌ അടുത്തു കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലെ നാലിയയിലാണ്‌ നിലോഫര്‍ എത്തുക. കാറ്റിനൊപ്പം കച്ച്‌, സൗ രാഷ്‌ട്ര മേഖലകളില്‍ കനത്ത മഴക്ക്‌ സാധ്യതയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലികാറ്റിനെ നേരിടാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്‌.

sameeksha-malabarinews

കടലില്‍ മത്സ്യ ബന്ധനത്തിന്‌ പോകുന്നവര്‍ക്ക്‌ പോകരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. തീരത്ത്‌ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറണമന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. കേരളത്തിന്‌ ഭീഷണിയില്ലെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കൊച്ചിയില്‍ നിന്ന്‌ ലക്ഷദ്വീപിലേക്ക്‌ പുറപ്പെടാനിരുന്ന 3 കപ്പലുകള്‍ റദ്ദാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!