Section

malabari-logo-mobile

ബംഗാളില്‍ ചുഴലിക്കാറ്റ്; നാല് മരണം

HIGHLIGHTS : Cyclone in Bengal; Four deaths

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും മണിപ്പൂരിലും കനത്ത മഴ. ബംഗാളില്‍ രൂപംകൊണ്ട ചുഴലിക്കാറ്റില്‍ നാല് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. പശ്ചിമ ബംഗാളില്‍ എമര്‍ജന്‍സി സെല്ലുകള്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടുണ്ട്. വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും കൊല്‍ക്കത്തയിലേക്കും വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജല്‍പായ്ഗുരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഗുവാഹത്തിയില്‍ വിവിധ പ്രദേശങ്ങളില്‍ എട്ട് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

sameeksha-malabarinews

ജല്‍പായ്ഗുരില്‍ ശക്തമായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയില്‍ സീലിംഗിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏപ്രില്‍ രണ്ട് വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!