Section

malabari-logo-mobile

കേരളത്തില്‍ ഇന്നും കടലാക്രമണ സാധ്യത; 4 ദിവസം ഈ ജില്ലകളില്‍ മഴ

HIGHLIGHTS : Chance of sea attack in Kerala today; Rain in these districts for next 4 days

തിരുവനന്തപുരം:  നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. നാളെ ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തീയതി നാല് ജില്ലകളിലുമാണ് മുന്നറിയിപ്പ്.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.

sameeksha-malabarinews

മൂന്നിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാലിനു പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും.

അടുത്ത രണ്ട് ദിവസം കൂടി കടലാക്രമണ സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്ത് വ്യാപകമായി കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വേലിയേറ്റത്തെ തുടര്‍ന്ന് തെക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം നിലവില്‍ കുറഞ്ഞു വരികയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മേഖല കണ്‍ട്രോള്‍ റൂമുകള്‍

വിഴിഞ്ഞം – 0471 2480335, 9447141189

വൈപ്പിന്‍ – 04842502768, 9496007048

ബേപ്പൂര്‍ – 04952414074, 9496007038

ഫിഷറീസ് സ്റ്റേഷന്‍

നീണ്ടകര – 04762680036

തോട്ടപ്പള്ളി – 04772297707

അഴീക്കോട് – 04802996090

പൊന്നാനി – 04942667428

കണ്ണൂര്‍ – 04972732487

കാസര്‍കോട് – 9747558835

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!