Section

malabari-logo-mobile

കെ കെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം; മുസ്ലിംലീഗ് നേതാവുള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസെടുത്തു

HIGHLIGHTS : Cyber attack against KK Shailaja; A case was registered against 2 persons

വടകര: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സല്‍മാന്‍ വാളൂര്‍ എന്നയാള്‍ക്കെതിരെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ സമാന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തന്റെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്താനും തെറ്റിദ്ധാരണ പടര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് മുന്‍ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരുന്നത്. കേസില്‍ കൂടുതല്‍ പേരിലേക്ക് നടപടിയുണ്ടാകുമെന്നാണ് സൂചന.

sameeksha-malabarinews

മുന്‍ ആരോഗ്യമന്ത്രി കൂടിയായിരുന്ന കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബറാക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കെ കെ ശൈലജ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് േഇക്കാര്യത്തില്‍ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!