HIGHLIGHTS : Curriculum revision; preparation of panel of teachers
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി മൂല്യനിര്‍ണ്ണയവും പരിഷ്‌കരിക്കുന്നതിനായി 2025 എസ്.എസ്.എല്‍.സി, പത്താംതരം തുല്യതാ, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി എന്നീ പൊതു പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും മൊഴിമാറ്റം (തമിഴ്, കന്നട) നടത്തുന്നതിനും അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തിലെ കഴിവും താല്‍പര്യവും ഉള്ള പരിചയ സമ്പന്നരായ അധ്യപകരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി പരീക്ഷാഭവന്‍ iExaMS പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്.