HIGHLIGHTS : Acquiring education is not only a way to get jobs and high positions but also to mold a socially responsible generation; Parappanangadi Fast Track ...
പരപ്പനങ്ങാടി:പൗരന്മാര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടേണ്ടത് വ്യക്തിപരമായ ആവശ്യം എന്നതിലുപരി രാജ്യപുരോഗതിക്ക് കൂടി അത്യാവശ്യമാണെന്ന് തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍പേഴ്‌സണും പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയുമായ എ. ഫാത്തിമ ബീവി.വിദ്യ നേടുകയെന്നത് തൊഴിലും ഉന്നത പദവികളും നേടുന്നതിനുള്ള മാര്‍ഗം മാത്രമല്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതാവണമെന്നും അവര്‍ പറഞ്ഞു.
ക്യാമ്പസുകളില്‍ റാഗിംഗ് പ്രവണത അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ആന്റി റാഗിംഗ് നിയമങ്ങള്‍ കര്‍ശനമാക്കേണ്ടി വരുന്നത് അതിനാലാണ്. ഓരോ കുട്ടിക്കും തന്റെ സഹപാഠി
കളെ തന്നെപ്പോലെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള അറിവ് നല്‍കാനും വിദ്യാഭ്യാസത്തിലൂടെ സാധ്യമാവണമെന്നും ഫാത്തിമ ബീവി പറഞ്ഞു.പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സംഘടിപ്പിച്ച ഫ്രഷേഴ്‌സ് ഓറിയന്റേഷന്‍ പ്രോഗ്രാം- ഇന്‍സ്‌പേരിയ 2k24 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചടങ്ങില്‍ കോളേജ് പ്രസിഡണ്ട് അഡ്വ. കെ.കെ സൈതലവി അധ്യക്ഷത വഹിച്ചു.പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി സെന്റര്‍ ഹെഡ് ഡോ. എം. പി രാജന്‍,ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. എം നസീര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ടി. സുരേന്ദ്രന്‍, അഡ്വ. സി. കെ സിദ്ദീഖ് ,കെ. അമൃതവല്ലി എന്നിവര്‍ സംസാരിച്ചു.
യു.ജി,പി. ജി കോഴ്‌സുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് ജഡ്ജ് സമ്മാനിച്ചു.കോളേജ് സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍കുട്ടി സ്വാഗതവും
ലൈസണ്‍ ഓഫീസര്‍ കെ.ജ്യോതിഷ് നന്ദിയും പറഞ്ഞു.