കര്‍ക്കിട മാസത്തില്‍ ജീരക കഞ്ഞി

കര്‍ക്കിട മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ജീരക കഞ്ഞി കുടിക്കുന്നത് വളരെ ഉത്തമമാണ്. അഞ്ച് ദിവസം, ഏഴുദിവസം, 14 ദിവസം ഇങ്ങനെ ജീരക കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്. ജീരക കഞ്ഞി വളരെ എളുപ്പതില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കല്ലരി- ഒരു കപ്പ്
ജീരകം -കാല്‍ കപ്പ്
തേങ്ങാപ്പാല്‍- ഒന്നര കപ്പ്
മഞ്ഞള്‍പ്പൊടി-മൂന്ന് നുള്ള്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം;

ഉണക്കല്ലരി നന്നായി കഴുകിയെടുക്കുക. ഒരു പാത്രത്തിലോ കുക്കറിലോ ഇട്ട് അരി വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് ജീരകം അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ സമയം കഞ്ഞിക്ക് ആവശ്യമുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക, ശേഷം ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്തുകൊടുക്കുക.ഒന്ന് തിളവരുമ്പോള്‍ കഞ്ഞി വാങ്ങി വെക്കാം. ചൂടോടെ കുടിക്കാം.

Share news
error: Content is protected !!
Scroll to Top