എച്ച്1 എന്‍ 1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

കൊച്ചി:എച്ച് 1 എന്‍ 1 ബാധിച്ച് കൊച്ചിയില്‍ നാലു വയസ്സുകാരന്‍ മരിച്ചു. വരാപ്പുഴ സ്വദേശികളുടെ മകന്‍ ലിയോണ്‍ ലിബുവാണ് മരിച്ചത്.

കുട്ടിയെ ഇന്നലെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ലിയോണ്‍ രാത്രി 8.45 ഓടെ മരിച്ചു.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 ന് കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top