മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് വള്ളിക്കുന്നിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു

മലപ്പുറം ജില്ലയിലെ ആദ്യ നാട്ടരങ്ങ് വള്ളിക്കുന്നിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നാടിന്സമർപ്പിച്ചു. സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷംരൂപ വകയിരുത്തിയാണ് അത്താണിക്കൽ ജങ്ഷനിൽ നിർമാണം പൂർത്തികരിച്ചത്. ഓപ്പൺ സ്റ്റേജുംഇരിപ്പിടങ്ങളും ചുറ്റിലും ഇൻർലോക്കിലും കമ്പിവേലിയും ഉൾപ്പെടുത്തിയാണ് നാട്ടരങ്ങ് പൂർത്തീകരിച്ചത്.  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വള്ളിക്കുന്ന്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്മനോജ് കോട്ടാശ്ശേരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ .കെരാധ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ .പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എംശശികുമാർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്ങൽ, ബാബുരാജ് പൊക്കടവത്ത്, അനീഷ് വലിയാട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ്, വി.. പ്രശാന്ത് കരുമ്പിൽ എന്നിവർ ചടങ്ങിൽപങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ് നന്ദി പറഞ്ഞു. സംസ്ഥാന നഗരിയിലെ സാംസ്‌കാരികഇടനാഴിയിയായ മാനവികയം വീഥിയുടെ മാതൃകയിൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാകാരൻമാരുടെകൂട്ടായ്മൾക്കുമായി കലാവതരണത്തിനുമാണ് സാംസ്‌കാരിക വകുപ്പ് പാതയോരം കണ്ടെത്തിയാണ് നാട്ടരങ്ങ്നിർമിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top