അപകടങ്ങൾ തുടർക്കഥയാവുന്ന എവണ്ണപ്പാറ അങ്ങാടിയിൽ അപകട മുന്നറിയിപ്പ് സംവിധാനത്തിന്തുടക്കമാകുന്നു. പൊതുമരാമത്ത് റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ജങ്ഷനിലെ നാല്റോഡുകളിലും വേഗത കുറക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. റിംപിൾ സ്ട്രിപ്പ്, മുന്നറിയിപ്പ്ബോർഡുകൾ, റിഫ്‌ലക്ടർ സ്ട്രിപ്പുകൾ എന്നിവ അടിയന്തിരമായി സ്ഥാപിക്കുന്നതിന് വകുപ്പുമന്ത്രിഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം തന്നെ ഇത് നടപ്പിലാക്കും.
ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ഇടപെടലിലൂടെ അപകടാവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെശ്രദ്ധയിൽപ്പെടുത്തുകയും പൊതുമരാമത്ത് ചീഫ് എഞ്ചിനിയർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ശനിയാഴ്ചനടന്ന ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്‌നം ചർച്ച ചെയ്തു. ഇതോടൊപ്പംകൊണ്ടോട്ടി–എടവണ്ണപ്പാറ–അരിക്കോട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയിൽ ജങ്ഷൻ വീതി കൂട്ടുന്നതിനുംപദ്ധതിയുണ്ട്. ദീർഘകാല പദ്ധതിക്ക് മുമ്പ് വേഗത്തിൽ നടപ്പിലാക്കുന്നതിനാണ് താൽക്കാലിക പദ്ധതികൾആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗത്തിന്റെ കീഴിലുള്ള മണ്ഡലത്തിലെ വിവിധ റോഡുകളിൽവിദ്യാലയങ്ങൾക്ക് സമീപമുള്ള ജങ്ഷനുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ പണംഅനുവദിച്ചതായി എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ 79 സ്ഥലത്താണ് ഈ ബോർഡുകൾ സ്ഥാപിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




