Section

malabari-logo-mobile

ക്രിസ്റ്റിയാനോയുടെ പരുക്കിന് കാരണം ആഭിചാരകര്‍മ്മമെന്ന് !!!

HIGHLIGHTS : ലോകഫുട്‌ബോള്‍ വസന്തത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിന്യോ റൊണാള്‍ഡോയുടെ പരിക്കിന് കാരണം തന്റെ ആഭിചാരകര്‍മ...

cristinyo ronaldo copy

ലോകഫുട്‌ബോള്‍ വസന്തത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റിന്യോ റൊണാള്‍ഡോയുടെ പരിക്കിന് കാരണം തന്റെ ആഭിചാരകര്‍മ്മമാണെന്ന് ഘാനക്കാരനായ മന്ത്രവാദിയുടെ വെളിപ്പെടുത്തല്‍. മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കും ഏറെ കുപ്രസിദ്ധി നേടിയ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ഏറ്റവും പ്രശസ്തനായ മന്ത്രവാദി നാനാ ക്വാക് ബൊണ്‍സാമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്

ഈ ലോകകപ്പില്‍ കരുത്തരായ ജര്‍മ്മനിക്കും പോര്‍ച്ചുഗലിനൊപ്പം ഗ്ര്ൂപ്പ് ജിയില്‍ ഉള്‍പ്പെട്ട ഘാനക്ക് ജയിക്കാന്‍ വേറെ വഴിയില്ലാഞ്ഞതിനാലാണ് തനിക്ക് ഈ കടുത്ത പ്രയോഗം നടത്തേണ്ടിവന്നതെന്നാണ് ബോണ്‍സ് പറഞ്ഞു. ക്രിസ്റ്റിനോ റൊണാള്‍ഡോക്ക് ഈ ലോകകപ്പ് കളിക്കാനാവില്ലെന്നും ബോണ്‍സോ പ്രവചിച്ചിട്ടുണ്ട്.
ക്രിസറ്റിന്യോയുടെ പരിക്ക് ചികല്‍സിച്ച് ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുണെങ്ങിലും പരുക്കുണ്ടാക്കുന്ന ശക്തികളെ തുരത്താന്‍ അവര്ക്കാവില്ലെന്നും ബോണ്‍സോ പറഞ്ഞു. ഇന്ന് പരിക്ക് കാല്‍മുട്ടിനാണെങ്ങില്‍ നാളെ പരിക്ക് നെഞ്ചിനായിരിക്കും ഇങ്ങനെ പോകുന്നു ബോണ്‍സിന്റെ പ്രവചനങ്ങള്‍.

sameeksha-malabarinews

സംഗതിയെന്തായാലും ക്രിസ്റ്റ്യാനോയുടെ പരിക്ക് ഗൗരവമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാ്‌നോക്ക് പരിക്കേറ്റത്. ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്കായി അദ്ദേഹമിപ്പോള്‍ .അമേരിക്കയിലാണ്.. ഇടതുകാലിലെ പേശിവലിവുകാരണം ഗ്രീസുമായുള്ള സന്നാഹമത്സരത്തില്‍ അദ്ദേഹം കളിച്ചിട്ടില്ല, റൊണാള്‍ഡോക്കേറ്റ പരിക്ക് പോര്‍ച്ചുഗലിന് കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ ലോകകപ്പില്‍ പോള്‍നീരാളിയുടെ പ്രവചനം ആഘോഷിച്ച യൂറോപ്യന്‍ മാധ്യമങ്ങള്‍ ‘വെന്‍സ്‌ഡേ ഡെവിള്‍’ എന്നറിയപ്പെടുന്ന ബോണ്‍സിന്റെ പ്രവചനത്തിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!