ഫെയ്‌സ് ബുക്ക് സൗഹൃദം വഴി യുവതിയില്‍ നിന്ന് അരലക്ഷം തട്ടിയ യുവാവ് പിടിയില്‍

സുഹൃത്തായ മറ്റൊരു യുവതി നിരീക്ഷണത്തില്‍

Untitled-2 copyമഞ്ചേരി :ഫെയ്‌സ് ബുക്കിലുടെ പരിചയപ്പെട്ട യുവതിയില്‍ നിന്നും അമ്പതിനായിരം ത്ട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറിസ്റ്റിലായി. തിരൂരങ്ങാടി കൊടിഞ്ഞി അല്‍അമീര്‍നഗര്‍ സ്വേദേശി ജൂനൈസ് ബാബു(27) നെയാണ് മഞ്ചേരി എസ്‌ഐ സികെ നാസറിന്റെ നേതൃത്വത്ത്ില്‍ അറസ്റ്റ് ചെയ്തത്.

വണ്ടുര്‍ സ്വേദേശിനിയായ അധ്യാപിക കൂടിയായ യുവതിയെ കണ്ണൂര്‍ സ്വദേശിനിയായ മറ്റൊരു സുഹൃത്തു വഴിയാണ് ജാര്‍ഖണ്ഡില്‍ മരുന്നകമ്പിനിയില്‍ ജോലി ചെയ്യുന്ന ജൂനൈസ് പരിചയപ്പെടുന്നത്. അധ്യാപികയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഭര്‍ത്താവിനെയും മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കൈക്കലാക്കുകയായിരുന്നത്രെ.
കണ്ണുരിലെ യുവതിയാണ് ഈ പണം ജുനൈസിന് വേണ്ടി പണം കൈപ്പറ്റിയത് ഭീഷണി വീണ്ടും തുടര്‍ന്നതിനെ തുടര്‍ന്നാണ് അധ്യാപിക പോലീസിനെ സമീപിക്കുകയായിരുന്നു.പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജുനൈസ് പിടിയിലായത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണത്തില്‍ പകുതി ഇവര്‍ കൈപ്പറ്റിയതായും സൂചനയുണ്ട്. ജുനൈസിനെ മഞ്ചേരി സിജെഎം കോടതി റിമാന്റ് ചെയ്തു

 

Share news
error: Content is protected !!
Scroll to Top