മുഖാവരണ ബോധവല്‍ക്കരണവുമായി പുറത്തിറങ്ങിയ ഹൃസ്വചിത്രം ‘ക്രിയേറ്റീവ് ഹോം, ഡിഫീറ്റ് കോവിഡ്’ ശ്രദ്ധേയമാകുന്നു

താനൂര്‍: കൊറോണ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന പ്രമേയം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹൃസ്വചിത്രം ‘ക്രിയേറ്റീവ് ഹോം, ഡിഫീറ്റ് കോവിഡ് ‘ ശ്രദ്ധേയമാകുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘അതിജീവനത്തിന് ഒറ്റക്കെട്ടായി പ്രതിരോധിക്കാം’ എന്ന സന്ദേശമുയര്‍ത്തി താനൂരിലെ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറ കൊണ്ടാണ് ഈ ഹൃസ്വചിത്രം ചിത്രീകരിച്ചത്.

ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ദേവധാര്‍ സ്‌കൂളിലെ മുന്‍ അധ്യാപകനായ ടി. ഗോപാലകൃഷ്ണന്‍ മാസ്റ്ററാണ്. ചിത്രത്തിലെ മുഖ്യ ആകര്‍ഷണം മൂന്നുവയസ്സുകാരി തന്മയയുടെ തനിമയാര്‍ന്ന അഭിനയ മികവാണ്.

താനൂര്‍ സി.ഐ പി പ്രമോദ് പ്രകാശനം നിര്‍വഹിച്ച ചിത്രം ‘മമ്മൂട്ടി ടൈംസ് ‘ വാരികയുടെ ചാനലാണ് അപ്ലോഡ് ചെയ്തത്.

കേവലം ഒരു മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ അമീര്‍ താനൂര്‍ ആണ്.
ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലബാറിന്യൂസ് ലേഖകന്‍ കൂടിയായ ഷയിന്‍ താനൂരാണ്.
ഷിബിന്‍ ടി. ഗംഗാധരന്‍, ഷഫീഖ് പിലാതോട്ടത്തില്‍, ബൈജു മാട്ടുമ്മല്‍, നവാസ് തുടങ്ങിയവരാണ് പിന്നണി പ്രവര്‍ത്തകര്‍.
നിര്‍മ്മാണം എം.പി അഷ്‌റഫ് മാമച്ചന്‍, ടി.വി അഷ്‌റഫ്, എം.സി ബഷീര്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •