രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു

ദില്ലി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ്4970 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 3,163 പേരാണ് മരിച്ചത്. ഏറ്റവും അധികം പേര്‍ക്ക രോഗം ബാധിച്ചത് മഹാരാഷ്ട്രയിലാണ്. 35,058 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ 11,760 പേര്‍ക്ക്് രോഗം ബാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 11,745പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.നിലവില്‍ 58,802 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49ലക്ഷത്തോളമായി. മൂന്നുലക്ഷത്തി ഇരുപതിനായിരം പേര്‍ ഈ രോഗം ബാധിച്ച് മരിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •