മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വ്യാജപ്രചരണം നടത്തിയതിന് താനൂരില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

താനൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് താനൂര്‍ പോലീസ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കരിങ്കപ്പാറ സ്വദേശിയും യൂത്ത് ലീഗ് ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്തലവി, ലീഗ് പ്രവര്‍ത്തകന്‍ മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, കരിങ്കപ്പാറ സ്വദേശി റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്ന ഫേസ് ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസടുത്തിരിക്കുന്നത്.

രാഷ്ടീയ സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ ഐപിസി153, കെപിഒ 120, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് എസ്എച്ച്ഒ പി പ്രമോദ് പറഞ്ഞു.

സിപിഐ എം പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

Related Articles