പികെ ശശിക്ക് സസ്പെൻഷൻ

തിരുവനന്തപുരം പി കെ ശശി എംഎൽഎയ്ക്ക് ആറുമാസത്തെ സസ്പെൻഷൻ. ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിലാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ ശശിക്കെതിരെ നടപടി .പാര്‍ട്ടി വനിത നേതാവിനോട് മോശമായി സംസാരിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശശിക്കെതിരെ നടപടിയെടുക്കുത്തതെന്ന് സിപിഎം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ ശശിക്കെതിരെ തരംതാഴ്ത്തൽ മാത്രമാകും നടപടി  എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ പാർട്ടി ഭരണഘടന പ്രകാരമുള്ള  നടപടി തന്നെയാണ് ശശിക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.

ഡിവൈഎഫ്ഐ വനിതാ നേതാവാണ് ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.