പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂർ :ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം.ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്തവർഷം ഫെബ്രുവരി 14ന് കേസിൽ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതേസമയം കേസിൽ ജാമ്യം ലഭിച്ചതുകൊണ്ട് സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ല. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ റാന്നി കോടതി നേരത്തെ തള്ളിയ സുരേന്ദ്രന്റെ ജാമ്യപേക്ഷ ഇന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കുന്നുണ്ട്. ഇതിൽ കൂടി ജാമ്യം ലഭിച്ചാലെ സുരേന്ദ്രൻ പുറത്തിറങ്ങുന്ന കാര്യത്തിൽ തീരുമാനം ആവുകയുള്ളൂ.

Related Articles