സിപിഎം നേതാവ്‌ മുഹമ്മദ്‌കുട്ടിനഹ നിര്യാതനായി

unnamedപരപ്പനങ്ങാടി: സിപിഐഎം മുന്‍ പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റിയംഗവും കര്‍ഷകസംഘം നേതാവുമായ കിഴക്കിനയകത്ത്‌ മുഹമ്മദ്‌കുട്ടി നഹ(63) നിര്യാതനായി. വ്യാഴാഴ്‌ച വൈകീട്ട്‌ ചെട്ടിപ്പടി അങ്ങാടിയില്‍ വച്ച്‌ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
കബറടക്കം വെള്ളിയാഴ്‌ച വൈകീട്ട്‌ 4 മണിക്ക്‌ ചെട്ടിപ്പടി അങ്ങാടി ജുമാമസ്‌ജിദ്‌ പള്ളിയില്‍ വച്ച്‌ നടക്കും.

പരപ്പനങ്ങാടി മലബാര്‍ കോഓപറേറ്റീവ്‌ എജുക്കേഷന്‍ അക്കാദമി ഡയറക്ടര്‍, നാളികേര ഉല്‍പാദനസംഘം ഫെഡറേഷന്‍ പ്രസിഡന്റ്‌, അഭയം പാലിയേറ്റിവ്‌ ട്രസറ്റ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.
ഭാര്യ സക്കീന, സഹോദരങ്ങള്‍ ഹംസ, ഷംസുദ്ധീന്‍, ആലി, നാസര്‍, ഹമീദ്‌, അബൂബക്കര്‍,ആയിശ, ഖദീജ കുഞ്ഞീമു

Share news
error: Content is protected !!
Scroll to Top