തവനൂര്‍ ഒബസര്‍വേഷന്‍ ഹോമില്‍ നിന്ന്‌ 3 കുട്ടികള്‍ ചാടിപ്പോയി

രക്ഷപ്പെട്ടവരില്‍ രണ്ട്‌ പരപ്പനങ്ങാടി സ്വദേശികളും
Untitled-1 copyകുറ്റിപ്പുറം: തവനൂരിലെ സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും 3 കുട്ടിക്കുറ്റവാളികള്‍ ജനല്‍ കമ്പി തകര്‍ത്ത്‌ ചാടിപ്പോയി. പരപ്പനങ്ങാടി സ്വദേശികളായ 15ഉം 17ഉം വയസ്സുള്ള രണ്ടുപേരും 17 വയസ്സുള്ള താമരശ്ശേരി സ്വദേശിയുമാണ്‌ രക്ഷപ്പെട്ടത്‌.

എടിഎം കവര്‍ച്ച, ഭണ്ഡാര കവര്‍ച്ച കേസുകളില്‍ ശിക്ഷിക്കപെട്ടാണ്‌ ഇവര്‍ ഇവിടെയെത്തിയത്‌. കഴിഞ്ഞ ആഗസ്റ്റ്‌ 15ന്‌ ഇതേ ഒബ്‌സര്‍വേഷന്‍ ഹോമിലെ കാവല്‍ക്കാരനെ പൂട്ടിയിട്ട്‌ ചാടിപ്പോയവരിലും ഇതില്‍ രണ്ടുപേര്‍ ഉള്‍പ്പെടും. ഇവര്‍ വീടുകളില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ആവിശ്യമായ ജീവനക്കാരില്ലാത്തതാണ്‌ ഇത്തരം സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ കാരണം. സംഭവത്തില്‍ കുറ്റിപ്പുറം പോലീ്‌സ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top