കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ്‌അലര്‍ട്ട്‌

CCJ_shaajol_shameel_calicutinternationalairport_1g1k79mddtകോഴിക്കോട്‌ :അതീവസുരക്ഷയുടെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇപ്പോള്‍ 31 വരെയാണ്‌ ജാഗ്രത നിര്‍ദേശമെങ്ങിലും റിപ്പബ്ലീക്‌ ദിനം കഴിയും വരെ ഇത്‌ നീട്ടാനാണ്‌ സാധ്യത.

പാക്കിസ്ഥാനില്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ്‌ നിര്‍ദ്ദേശം. ഇത്തവണ റിപ്പബ്ലിക്‌ പരേഡ്‌ വീക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ദില്ലിയെത്തുന്നതും സുരക്ഷവര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

ഇനിയുള്ള ദിവസങ്ങളില്‍ സന്ദര്‍ശക ഗ്യാലറിയില്‍ ആളുകളെ കയറ്റിവിടില്ല. എയര്‍പ്പോര്‍ട്ടിലെത്തുന്നവരെ കര്‍ശന പരിശോധനക്ക്‌ വിധേയമാക്കും.

Share news
error: Content is protected !!
Scroll to Top