ദോഹയില്‍ തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കി മോചിപ്പിക്കാന്‍ ഉത്തരവ്‌

prisonദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ജയിലുകളില്‍ കഴിയുന്ന ഏതാനും തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കാന്‍ അമീര്‍ ഉത്തരവിട്ടു. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പേരുകളോ മറ്റു വിശദാംശങ്ങളോ  ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. അമീറിന്റെ പ്രത്യേക പരിഗണനയില്‍ മാപ്പ് നല്‍കപ്പെട്ടവരുടെ കുടുംബങ്ങള്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചതായി പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു. മോചനം ലഭിച്ച തടവുകാരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top