പാലക്കാട് പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടി നയമെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.കെ ശശി. കഴിഞ്ഞ ദിവസം പാലക്കാട് കരിമ്പുഴയിലായിരുന്നു പികെ ശശിയുടെ വിവാദ പ്രസ്താവന. മുസ്ലീം ലീഗില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ അഭിവാദ്യം ചെയ്ത് സംസാരക്കവെയാണ്് പികെ ശശി ഇക്കാര്യം പറഞ്ഞത്.
കരിമ്പുഴയില്‍ കഴിഞ്ഞ ദിവസം ഒരു പഞ്ചായത്ത് അംഗമടക്കം അമ്പതോളം പേര്‍ മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.
പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ഇരുപതോളം പേര്‍ പങ്കെടുത്ത ഈ യോഗം നടന്നത്.
എന്നാല്‍ താന്‍ അങ്ങിനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും നാക്കുപിഴയാണെന്ന വിശദീകരണവുമായി പിന്നീട് പികെ ശശി രംഗത്തെത്തി.




