തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ നടപ്പിലാക്കിയ മദ്യവില്‍പ്പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂവിലെ പ്രശ്‌നങ്ങള്‍ നാലുമണിക്കൂര്‍ കൊണ്ട് പരിഹരിക്കുമെന്ന് ഫെയര്‍ കോഡ് ടെക്‌നോളജീസ്.
നിലവില്‍ ആപ്പില്‍ കയറി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് ഒടിപി ലഭിക്കണം. ഇതിനാണ് കാലതാമസം നേരിടുന്നത് ചിലര്‍ക്ക് രജിസ്‌ട്രേഷന്‍ തന്നെ നടത്താന്‍ സാധിച്ചിട്ടില്ല. ആപ്പ് പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്ങിലും നേരിട്ട് സേര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്നില്ല. നിലിവില്‍ നിര്‍മ്മിതാക്കള്‍ പുറത്തുവിട്ട ലിങ്ക് വഴിയാണ് ആളുകള്‍ ആപ്പ് ലോഡ് ചെയ്യുന്നത്. ഇതല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ പരഹരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിനായി ഒടിപി നല്‍കുന്ന കമ്പിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് നിര്‍മ്മിതാക്കള്‍ ഒരുങ്ങുന്നത്. നിലവില്‍ ഒരു കമ്പനിയാണ് ഓടിപി നല്‍കുന്നത്. അത് മൂന്നെണ്ണമാക്കി ഉയര്‍ത്തും.
ഇതുവരെ 2,16,000 പേര്‍ക്കാണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ലഭിച്ചത്. രാവിലെ കുറച്ച് നേരം ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്ങിലും പുതിയ സംവിധാനത്തില്‍ മദ്യം കഴിക്കുന്നവര്‍ ഹാപ്പിയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.




