Section

malabari-logo-mobile

പൊതു സ്ഥലം ഡ്രൈവിംഗ് ടെസ്റ്റിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സിപി ഐ എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മന്ത്രി പി എ മുഹമ്മത് റിയാസിന് നിവേദനം നൽകി

HIGHLIGHTS : CPI(M) Area Committee submitted a petition to Minister P M Muhammad Riaz demanding that public places be released for driving test.

തിരൂരങ്ങാടി : ദേശീയപാതക്കരികെ കോഴിച്ചെനയിലുള്ള പൊതു സ്ഥലം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായികൈമാറണമെന്നാവശ്യപ്പെട്ട് സി പി എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി പൊതുമരാമത്ത് മന്ത്രി പി മുഹമ്മത്റിയാസിന് നിവേദനം നൽകി. നിലവിൽ തെന്നലയിലെ  റവന്യൂ പുറമ്പോക്ക് ഭൂമിയായ  കറുത്താലിലാണ് ടെസ്റ്റ്നടത്തുന്നത്. കളിസ്ഥലമായി ഉപയോഗിക്കുന്ന ഇവിടം വിട്ടു നൽകുന്നതിനെതിരെ  പ്രദേശവാസികളുടെപ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചർച്ചയിലൂടെയാണ്   താൽക്കാലികമായി സ്ഥലം ടെസ്റ്റിനായി ലഭിച്ചത്. രേഖകൾപ്രകാരം ഇവിടം 55 സെൻ്റ് ഭൂമി ഉണ്ടെങ്കിലും സർക്കാർ മൃഗാശുപത്രി, പൊതുശ്മശാനം തുടങ്ങിയവഉള്ളതിനാൽ നിലവിൽ 20 സെൻ്റിൽ താഴെയാണ് ടെസ്റ്റിനായി ലഭ്യമാകുന്നത്.

സ്ഥലപരിമിതി മൂലം ഹെവി വാഹനങ്ങളുടെ ഗ്രൗണ്ട് ടെസ്റ്റ് ഇവിടെ നടത്താൻ കഴിയുന്നില്ല. എൽ എംവി ഗ്രൗണ്ട്ടെസ്റ്റിന് എച്ച് ട്രാക്കുകളും ‘8 ‘ ട്രാക്കും തമ്മിൽ കേവലം സെൻ്റീമീറ്ററുകളുടെ അകലമാണുള്ളത്. ഇത്വാഹനങ്ങൾ കൂട്ടിയിടുക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നു. കൂടാതെ ടെസ്റ്റിനായി വരുന്ന അപേക്ഷകരുടെവാഹനങ്ങളും ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളും റോഡരുകിൽ പാർക്ക് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുംഉണ്ടാക്കുന്നുണ്ട്. കളിസ്ഥലമായതിനാൽ യാതൊരു വിധ താൽക്കാലിക നിർമ്മിതികളും നടക്കുന്നില്ല. ഇതിനാൽപൊരിവെയിലിൽ നിന്നാണ് അപേക്ഷകരുടെ ഹാജർ പട്ടിക ഒപ്പിടീക്കലും ടെസ്റ്റ് നടപടിക്രമങ്ങളും നടക്കുന്നത്.

sameeksha-malabarinews

സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പ്രാഥമിക കർമ്മങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ഗ്രൗണ്ടിലോ പരിസരപ്രദേശങ്ങളിലോ ഇല്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനാൽ ടെസ്റ്റ് സ്ഥലം അനുയോജ്യമായമറ്റിടത്തേക്ക് മാറ്റണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതിനായി കോഴിച്ചെനയിൽ ദേശീയപാതക്കരികെയുള്ള60 സെൻ്റ് പൊതു സ്ഥലം വിട്ടു നൽകിയാൽ പ്രശ്ന പരിഹാരമാകുമെന്ന് നിവേദനത്തിൽ പറയുന്നു. സിപിഐഎം ഏരിയ കമ്മറ്റിയംഗം അഡ്വ. സി ഇബ്രാഹീം കുട്ടിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!