എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചുംബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ സ്‌കോര്‍ ചെയ്തു.

ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ പിന്നിട്ടുനിന്ന ശേഷമാണ് ഗോവയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചുവാങ്ങിയത്. ഗോവയ്ക്കായി റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍, എന്നിവരാണ് ഗോവയുടെസ്‌കോറര്‍മാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top