കൗണ്‍സിലറെ ആക്രമിച്ചതായി പരാതി

ചെമ്മാട്: തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി 33-ാം ഡിവിഷന്‍ കൗണ്‍സിലറും യുവ കര്‍ഷകനുമായ കരിപറമ്പത്ത് സൈതലവിയെ ആക്രമിച്ചതായി പരാതി. വെഞ്ചാലിയിലെ കൃഷിയത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കനാലില്‍ പണിയെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയ സംഘം സൈതലവിയെ ആക്രമിക്കുകയായിരുന്നു. നാവിക്കും നെഞ്ചത്തും ചവിട്ടി പരിക്കേല്‍പ്പിച്ച സംഘം തലക്കും മാരകമായി ആക്രമിച്ചിട്ടുണ്ട്. സൈതലവിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യ ലഹരിയിലെത്തിയ സംഘം കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടരുതെന്ന് പറഞ്ഞു അക്രമിക്കുകയായിരുന്നുവെന്ന് സൈതലവി പറഞ്ഞു. സൈതലവി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top