Section

malabari-logo-mobile

മരുന്ന് മാറി നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താനാളൂരില്‍ സിപിഐഎം പ്രതിഷേധം

HIGHLIGHTS : താനൂര്‍:താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്ന് മാറി നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുക, പരാതിക്കാരായ കുടുംബത്തിന് ചികിത്സ ധനസഹാ...

താനൂര്‍:താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്ന് മാറി നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുക, പരാതിക്കാരായ കുടുംബത്തിന് ചികിത്സ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം കേരധീശ്വരപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താനൂളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

താനാളൂര്‍ ചുങ്കത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സിപിഐഎം കെപുരം ലോക്കല്‍ സെക്രട്ടറി ഇ അനോജ് ഉദ്ഘാടനം ചെയ്തു. എം ദാസന്‍ അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി അംഗം വിനോദ്, താനാളൂര്‍ പഞ്ചായത്ത് അംഗം നസ്‌റി തേത്തയില്‍, ഇ പ്രസന്നന്‍, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. എം രാഗേഷ് സ്വാഗതം പറഞ്ഞു.

sameeksha-malabarinews

കെ പുരം കുണ്ടുങ്ങല്‍ സ്വദേശി തുപ്പത്തില്‍ മൊയ്തീന്റെ ഭാര്യ ഫാദില തൈറോയ്ഡ് കുറയ്ക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചിടലില്‍ കോഴിക്കോട് പോകുവാന്‍ കഴിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രുതിയെ ബന്ധപ്പെട്ടു.
ഡോക്ടര്‍ രോഗിയെ കാണാന്‍ തയ്യാറാവാതെ മരുന്നിനായി കുറിപ്പെഴുതുകയായിരുന്നു. മരുന്ന് കഴിച്ചതോടെ ശാരീരിക അവശത നേരിട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. തൈറോയ്ഡ് കുറയുന്നതിനു പകരം കൂടുന്നതിനായുള്ള മരുന്നാണ് നല്‍കിയതെന്നായിരുന്നു അവിടെ നിന്നും ലഭിച്ച വിവരമെന്ന് ഫാദിലയുടെ ഭര്‍ത്താവ് മൊയ്തീന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയതെന്ന് സിപിഐ എം കെ പുരം ലോക്കല്‍ സെക്രട്ടറി ഇ അനോജ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!